ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് നാളെ (30/8/2026) പതാകകളുയരും
| Published | 29-08-2026 |
|---|---|
| Category | Latest News |
News Detail
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഡൽഹി എൻ സി ആറിലെ വിവിധ പ്രദേശങ്ങളിൽ സെപ്റ്റംബർ നാലിന് ശ്രീകൃഷ്ണജയന്തി - ബാലദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നാളെ (30.08.2026) പതാകദിനമായി ആചരിക്കും. തുടർന്ന് ഗോപൂജ, ഗോസംരക്ഷണ പ്രതിജ്ഞ, വൃക്ഷ പൂജ, രക്ഷാബന്ധൻ എന്നിവയും നടത്തും.
ദക്ഷിണ ഡൽഹി മേഖലയിലെ പുഷ്പവിഹാർ നന്ദനം കാർവർണ്ണൻ ബാലഗോകുലങ്ങൾ സംയുക്തമായി പുഷ്പവിഹാർ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ മേഖല രക്ഷാധികാരി പദ്മജ മേനോൻ മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം സംസ്ഥാന ഖജാൻജി ബിജി മനോജ് അധ്യക്ഷത വഹിക്കും.
ബദർപൂരിലെ പാലാഴി ബാലഗോകുലം രാവിലെ 9.30നു ഡി ഡി എ ശിവശക്തി മന്ദിറിൽ വെച്ച് സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ കൃഷ്ണകുമാർ മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം രമകുറുപ്പ് അധ്യക്ഷത വഹിക്കും.
ആശ്രം പാഞ്ചജന്യം ബാലഗോകുലം രാവിലെ 9.30നു എം സി ഡി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ മേഖല കാര്യദർശി ശിവകുമാർ മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം രക്ഷാധികാരി സനിത കൃഷ്ണൻ അധ്യക്ഷത വഹിക്കും.
ശ്രീനിവാസ്പുരി ശ്രീരാഗം ബാലഗോകുലം രാവിലെ 9.30നു വെച്ച് സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ ബിജു ചെങ്ങന്നൂർ മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം മേഖല സംഘടനാ കാര്യദർശി അരുൺ വി ആർ അധ്യക്ഷത വഹിക്കും.
ദക്ഷിൺപുരിയിലെ അമ്പാടി ബാലഗോകുലം രാവിലെ 9.30നു അയ്യപ്പ പൂജ സമിതി മഠത്തിൽ വെച്ച് രാവിലെ 9.30നു സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ മേഖല പൊതു കാര്യദർശി മനോജ് പി മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം സരസ്വതി അമ്മ അധ്യക്ഷത വഹിക്കും.
അളകനന്ദയിലെ യദുകുലം ബാലഗോകുലം രാവിലെ 9.30നു അളകനന്ദ ബാലവേണുഗോപാൽ ക്ഷേത്രത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ ബാലഗോകുലം അധ്യക്ഷൻ പി കെ ഗോപൻ മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം പൂർണിമ സന്തോഷ് അധ്യക്ഷത വഹിക്കും.
ദക്ഷിണ ഡൽഹി മധ്യ മേഖലയിലെ
ദ്വാരകയിൽ ദ്വാരകാദീശ് ബാലഗോകുലം ഇന്ന് (29.8.26) രാവിലെ 9.30നു സെക്ടർ 9 പ്രശാന്തി ധാം പാർക്കിൽ വെച്ച് സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ മേഖല ഉപദേശകൻ വിജു നാരായണൻ മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം ആഘോഷ പ്രമുഖ് ശ്രീജിത്ത് അധ്യക്ഷത വഹിക്കും.
പട്ടേൽ നഗറിലെ പാർത്ഥസാരഥി ബാലഗോകുലം ബാബ ഭൂമിയ ശിവ മന്ദിറിൽ വെച്ച് രാവിലെ 0830 ന് സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ ക്ഷേത്രം അധ്യക്ഷൻ യശ്വന്ത് സിംഗ് ചൗഹാൻ മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം സഹ രക്ഷാധികാരി ജിഷ ഗിരീഷ് അധ്യക്ഷത വഹിക്കും.
മഹാവീർ എൻക്ലേവിലെ രാധാമാധവം ബാലഗോകുലം പിങ്ക് അപാർട്മെന്റ് പാർക്കിൽ രാവിലെ 9 മണിക്ക് സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ സംസ്ഥാന സഹ രക്ഷാധികാരി മോഹൻകുമാർ മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം മേഖല മീഡിയ സംയോജകൻ സുശീൽ കുമാർ അധ്യക്ഷത വഹിക്കും.
രാമകൃഷ്ണപുരം കേന്ദ്രീകരിച്ചു അച്യുതം, കേശവം , നീലകണ്ഠ , രാമകൃഷ്ണ, ബാലാജി, വൈഷ്ണവം, അമ്പാടി, ഇന്ദ്രപ്രസ്ഥ ബാലഗോകുലങ്ങൾ സംയുക്തമായി രാമകൃഷ്ണപുരം സെക്ടർ 8ലെ ഗോമാതാ പാർക്കിൽ വെച്ച് നടത്തുന്ന സെക്ടർ 8ലെ ശിവശക്തി മന്ദിറിൽ വെച്ച് സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ എം എൽ എ അനിൽ ശർമ്മ മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം ആഘോഷ പ്രമുഖ് ബിജി കൃഷ്ണൻ അധ്യക്ഷത വഹിക്കും.
യമുനവിഹാർ മേഖലയിലെ ദിൽഷാദ് ഗാർഡൻ വീർ അഭിമന്യു ബാലഗോകുലം അയ്യപ്പ ക്ഷേത്രത്തിനു സമീപമുള്ള അഖണ്ഡ പരം ധാം മന്ദിറിൽ വെച്ച് രാവിലെ 8 മണിക്ക് സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ സഹ രക്ഷാധികാരി കെ വി രാമചന്ദ്രൻ മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം അധ്യക്ഷൻ അജിത് കുമാർ അധ്യക്ഷത വഹിക്കും.
ഇന്ദിരാപുരം കൗസ്തുഭം ബാലഗോകുലം ശിവ ശക്തി മന്ദിറിൽ വെച്ച് രാവിലെ 9 മണിക്ക് സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ മേഖല അധ്യക്ഷൻ വേണുഗോപാൽ മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം രക്ഷാധികാരി സജി മോൻ അധ്യക്ഷത വഹിക്കും.
ഷാലിമാർ ഗാർഡൻ ഹരിഗോവിന്ദ ബാലഗോകുലം ചിന്നാർ അപ്പാർട്മെന്റിൽ വെച്ച് രാവിലെ 9 മണിക്ക് സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ കൗൺസിലർ പപ്പു യാദവ് മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം മേഖലാ രക്ഷാധികാരി റെജി കുമാർ അധ്യക്ഷത വഹിക്കും.
ഗുരുഗ്രാം മേഖലയിലെ ഗുരുഗ്രാം ഗുരുദ്രോണാചാര്യ ബാലഗോകുലം ശ്രീ ഭുവനേശ്വരി മന്ദിർ ഗോശാല (ചന്ദ്രശേഖർ സ്മൃതി വനം) യിൽ വെച്ച് രാവിലെ 9 മണിക്ക് സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ സംസ്ഥാന സംഘടനാ കാര്യദർശി ഹരികുമാർ ഡി മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം .മേഖല അധ്യക്ഷൻ സന്തോഷ് പിള്ള അധ്യക്ഷത വഹിക്കും.
ഫരീദാബാദ് മേഖലയിലെ സെക്ടർ 31ലെ പാർത്ഥസാരഥി, മാധവം ബാലഗോകുലങ്ങൾ സംയുക്തമായി ശ്രീകൃഷ്ണ നവഗ്രഹ മന്ദിറിൽ വെച്ച് രാവിലെ 9 മണിക്ക് സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ മേഖല അധ്യക്ഷൻ പി വി അച്യുതൻ മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം മേഖല സംഘടനാ കാര്യദർശി സുരേഷ് കുമാർ അധ്യക്ഷത വഹിക്കും.
ഫരീദാബാദ് സെക്ടർ 3ലെ ശ്രീ ധർമ്മശാസ്താ ബാലഗോകുലം സെക്ടർ 3 അയ്യപ്പ ക്ഷേത്രത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ സംസ്ഥാന കാര്യദർശി സുരേഷ് പ്രഭാകരൻ മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം മാർഗദർശി അനിൽ കുമാർ അധ്യക്ഷത വഹിക്കും.
കിഴക്കൻ ഡൽഹി മേഖലയിലെ മയൂർ വിഹാര ഫേസ് 1ലെ ഗുരുവായൂരപ്പൻ ബാലഗോകുലം ശ്രീ ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ ഡി എം എ അധ്യക്ഷൻ കെ രഘുനാഥ് മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം മേഖല രക്ഷാധികാരി രമേഷ് നമ്പ്യാർ അധ്യക്ഷത വഹിക്കും. എം.വി. ഹരിദാസ്, റെജി സി. ആർ. എന്നിവർ പ്രസംഗിക്കും.
മയൂർ വിഹാർ ഫേസ് 3യിലെ പൂർണ പുഷ്കലാംബ, പദ്മഹസ്ത ബാലഗോകുലങ്ങൾ സംയുക്തമായി പോക്കറ്റ് സി 2 ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ വെച്ച് രാവിലെ 9 മണിക്ക് സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ ക്ഷേത്രം അധ്യക്ഷൻ പ്രസന്നൻ പിള്ള മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം മേഖല അധ്യക്ഷ സിന്ധു രവീന്ദ്രൻ അധ്യക്ഷത വഹിക്കും.
നോയിഡയിലെ ഹരിശ്രീ ബാലഗോകുലം സെക്ടർ 62ലെ അയ്യപ്പ ക്ഷേത്രത്തിൽ വെച്ച് രാവിലെ 9 മണിക്ക് സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ സംസ്ഥാന സമിതിയംഗം ഡോ: വിജയലക്ഷ്മി മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം മേഖല സഹരക്ഷാധികാരി മധുസൂദനൻ നായർ അധ്യക്ഷത വഹിക്കും.
പശ്ചിമ ഡൽഹി മേഖലയിലെ ഹരിനഗർ സരസ്വതി ബാലഗോകുലം സിഡി ബ്ലോക്ക് ശ്രീ രാം മന്ദിറിൽ വെച്ച് രാവിലെ 9.30നു സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ കുണാൽ മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം ബിജി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും.
ഹസ്താലിലെ ഭാരതി, ബാലഭാരതി ബാലഗോകുലങ്ങൾ സംയുക്തമായി ശിവ മന്ദിർ, ഗ്രൂപ്പ് -1, ഹസ്ത്സൽ വെച്ച് രാവിലെ 8.30നു സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ മനോജ് കുമാർ മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം മേഖല അധ്യക്ഷ ലത വിജയൻ അധ്യക്ഷത വഹിക്കും.
മായാപുരിയിലെ ശ്രീകൃഷ്ണ ബാലഗോകുലം ശ്രീ രാമകൃഷ്ണ മന്ദിറിൽ വെച്ച് രാവിലെ 9 മണിക്ക് സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ കവിത ബാലാജി മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം മേഖല കാര്യദർശി പ്രദീപ് അധ്യക്ഷത വഹിക്കും.
നവാദയിലെ സന്ദീപനി ബാലഗോകുലം സന്തോഷ് വെച്ച് രാവിലെ 9 മണിക്ക് സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ മേഖല കാര്യദർശി സന്തോഷ് മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം അധ്യക്ഷൻ ഹരികുമാർ അധ്യക്ഷത വഹിക്കും.
ഡൽഹി ക്യാന്റിലെ വന്ദേമുകുന്ദം ബാലഗോകുലം ഡൽഹി ക്യാന്റിലെ ഗോകുലം പാർക്കിൽ വെച്ച് രാവിലെ 9 മണിക്ക് സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ മേഖല ഖജാൻജി മനോഹരൻ എൻ മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം അധ്യക്ഷൻ മുരളീധരൻ അധ്യക്ഷത വഹിക്കും.
വികാസ്പുരിയിലെ നന്ദനം ബാലഗോകുലം എം ബ്ലോക്ക് ഹനുമാൻ മന്ദിറിൽ വെച്ച് രാവിലെ 9.30നു സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ മേഖല സഹ രക്ഷാധികാരി ഭാഗ്യലക്ഷ്മി ടീച്ചർ മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം രക്ഷാധികാരി സിന്ധു അധ്യക്ഷത വഹിക്കും.
വികാസ്പുരിയിലെ വൃന്ദാവനം ബാലഗോകുലം രാവിലെ 9.30 ന് ലാൽ മാർക്കറ്റിലെ ഭജന മണ്ഡപത്തിൽ വച്ച് സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ സുവിത മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം രക്ഷാധികാരി നടേശ അധ്യക്ഷത വഹിക്കും.
ഉത്തരി ഡൽഹി മേഖലയിലെ രോഹിണി സുദർശനം ബാലഗോകുലം സെക്ടർ 7 അയ്യപ്പ ക്ഷേത്രത്തിൽ വെച്ച് രാവിലെ 8 മണിക്ക് സംഘടിപ്പിക്കുന്ന ധ്വജാരോഹണ ചടങ്ങുകളിൽ സംസ്ഥാന സമിതിയംഗം വാസുദേവൻ നായർ മുഖ്യാതിഥിയായിരിക്കും. ഗോപൂജ, വൃക്ഷപൂജ എന്നിവക്ക് ബാലഗോകുലം മേഖല പൊതുകാര്യദർശി സുജിത് അധ്യക്ഷത വഹിക്കും.