News > Latest News

ഡൽഹി മലയാളി അസോസിയേഷൻ കേരളപ്പിറവി മാതൃഭാഷാ ദിനാഘോഷങ്ങൾ ശനിയാഴ്ച, 4ന്

ഡൽഹി മലയാളി അസോസിയേഷൻ കേരളപ്പിറവി മാതൃഭാഷാ ദിനാഘോഷങ്ങൾ ശനിയാഴ്ച, 4ന്

News > Latest News

News Detail

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി മാതൃഭാഷാ ദിനാഘോഷങ്ങൾ 2023 നവംബർ 4 ശനിയാഴ്ച്ച വൈകുന്നേരം 5:30 മുതൽ ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ അരങ്ങേറും. 

ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹിക  സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ചടങ്ങിൽ ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളിലെ അധ്യാപകരെ ആദരിക്കും.

വിവിധ ഏരിയകളിൽ നിന്നുള്ള മലയാള ഭാഷാദ്ധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന മിഴിവുറ്റ ദൃശ്യ-ശ്രവ്യ കലാവിരുന്നുകൾ യു ട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേക്ഷണവും ചെയ്യുന്നതാണെന്ന് വൈസ് പ്രസിഡന്റും കൺവീനറുമായ മണികണ്ഠൻ കെവി അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയുമായി 8287524795, 9810791770 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.