ദ്വാരക മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ അയ്യപ്പ പൂജാസമിതി ഡിസംബർ 10ന് അയ്യപ്പപൂജ നടത്തി.
| Published | 14-12-2023 |
|---|---|
| Category | Latest News |
News Detail
ദ്വാരക മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ അയ്യപ്പ പൂജാസമിതി സംഘടിപ്പിച്ച അയ്യപ്പപൂജ 2023 ഡിസംബർ 10 ഞായറാഴ്‌ച്ച ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.
ദ്വാരക സെക്‌ടർ 14 ലെ രാധിക അപ്പാർട്ട്‍മെന്‍റിനോട് ചേർന്നുള്ള ഡിഡിഎ പാർക്കിൽ രാവിലെ 5.30 ന് ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. എയർ വൈസ് മാർഷൽ പി.കെ. ശ്രീകുമാർ നടത്തിയ ഭഗവത് ഗീതാ പരിചയം, ശ്രീകൃഷ്‍ണ ഭജന സമിതി അവതരിപ്പിച്ച സഹസ്രനാമാർച്ചന, ദ്വാരകാധീശ് ബാലഗോകുലത്തിന്‍റെ ഭജന മുതലായ വിവിധ പരിപാടികൾ ചടങ്ങിനെ ഭക്തിസാന്ദ്രമാക്കി.
ദ്വാരകയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും എത്തിയ ഉത്തരേന്ത്യക്കാർ ഉൾപ്പെടെയുള്ള അനവധി ഭക്തജനങ്ങൾ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. ഡൽഹി അന്താരാഷ്‍ട്ര കഥകളികേന്ദ്രം ‘പ്രഹ്ലാദ ചരിതം’ ഇതിവൃത്തമാക്കി അവതരിപ്പിച്ച കഥകളി പ്രത്യേക അനുഭവമായിരുന്നു.