വിരമിച്ച ഡൽഹി മലയാളി പോലീസ് ഉദ്യോഗസ്ഥർക്ക് കൈരളി വെൽഫെയർ & കൾച്ചറൽ സൊസൈറ്റിയുടെ സ്വീകരണം.
| Published | 09-12-2023 |
|---|---|
| Category | Latest News |
News Detail
ഡൽഹി പോലീസിൽ നിന്നും വിരമിച്ച മലയാളി പോലീസ് ഉദ്യഗസ്ഥർക്ക് കൈരളി വെൽഫെയർ & കൾച്ചറൽ സൊസൈറ്റിയുടെ സ്വീകരണം.
ഡൽഹി പോലീസ് മലയാളികളുടെ സംഘടനയായ കൈരളി വെൽഫെയർ & കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഡൽഹി പോലീസിൽ നിന്നും വിരമിച്ച മലയാളി പോലീസ് ഉദ്യഗസ്ഥർക്ക് ബാപ്പുദാoപോലീസ് സെക്യുരിറ്റി കോംപ്ലക്സിൽ സ്വീകരണം നൽകി.
സബ് ഇൻസ്‌പെക്ടർ മാരായ; രാജൻ പി.കെ., ജോർജ് കുട്ടി, സുധീർ കുമാർ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
കൈരളി പ്രസിഡന്റ് രാജൻ പി.എൻ., കൈരളി സെക്രട്ടറി ഷിബു വി.ആർ., കെ.ആർ. ശ്രീകുമാർ, രത്നാകരൻ നമ്പ്യാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഫോട്ടോയിൽ - സെക്രട്ടറി ഷിബു വി.ആർ., പ്രസിഡന്റ് രാജൻ പി.എൻ., ജോർജ് കുട്ടി, സുധീർ കുമാർ, രാജൻ പി.കെ. എന്നിവർ.