ബി.പി.ഡി. സ്ത്രീ ജ്വാലയുടെ രണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ക്യാൻസർ സ്ക്രീനിംഗ് ടെസ്റ്റുകൾ നടത്തി.
| Published | 04-12-2023 |
|---|---|
| Category | Latest News |
News Detail
ബ്ലഡ് പ്രൊവിഡഴ്സ് ഡ്രീം കേരള, ബി.പി.ഡി. സ്ത്രീ ജ്വാലയുടെ രണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ ക്യാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ ഏകദേശം 100 പേർക്ക് വേണ്ടി ക്യാൻസർ സ്ക്രീനിംഗ് ടെസ്റ്റുകൾ നടത്തി. ഡിസംബർ 3ന് മെഹ്‌റോളി ദർഗാഹ് MCD സ്കൂളിൽ വച്ചു ക്യാൻസർ സ്ക്രീനിംഗ് പരിപാടി MCD കൗൺസിലർ രേഖ മഹേന്ദർ ചൗധരി ഉത്ഘാടനം ചെയ്തു. സ്ത്രീ ജ്വാലയുടെ രണ്ടാം വാർഷികം ഈ അവസരത്തിൽ ഉത്ഘാടനം ചെയ്തുകൊണ്ട്, കേരള ഹൗസ് ഇൻഫർമേഷൻ ഓഫീസർ സിനി കെ. തോമസ്, സ്ത്രീ ജ്വാല നടത്തുന്ന ഇത്തരം സാമൂഹിക പ്രതിബദ്ധതയും, ആരോഗ്യ രംഗത്തുള്ള നിസ്വാർത്ഥ സേവനത്തെയും പ്രകീർത്തിച്ചു. BPD കേരള ചെയർമാൻ അനിൽ ടി.കെ. യുടെ അധ്യക്ഷതയിൽ സ്ത്രീ ജ്വാല നാഷണൽ കോഡിനേറ്റർ ശ്രീമതി ഷെർലി രാജൻ,സ്ത്രീ ജ്വാല കൺവീനർ സന്ധ്യാ അനിൽ, മെഹറോളി ഏരിയ ഡി.എം.എ. ചെയർമാൻ ഡോ/. ഹരീന്ദ്രൻ ആചാരി, ഡി.എം.എസ്. ട്രെഷറർ തോമസ് ജോൺ, എന്നിവർ ഈ സംരംഭത്തെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചു. Mammography, Papsmear, Blood tests, Xray തുടങ്ങിയ സമൂഹത്തിന്റെ താഴെ കിടയിലുള്ള ജനങ്ങൾക്ക് സാമ്പത്തികമായി ചെയ്യാൻ സാധിക്കാത്ത ഇത്രയും ടെസ്റ്റുകൾ ചെയ്യാൻ വഴി ഒരുക്കിയ ക്യാൻസർ സൊസൈറ്റിക്കു നന്ദി പ്രകടിപ്പിച്ചു.