News > Latest News

കൈരളി വെൽഫെയർ & കൾചറൽ സോസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കൈരളി വെൽഫെയർ & കൾചറൽ സോസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

News > Latest News

News Detail

ഡൽഹിപോലീസ് മലയാളികളുടെ സംഘടനയായ കൈരളി വെൽഫെയർ & കൾചറൽ സോസൈറ്റിയുടെ വാർഷിക പൊതു യോഗം നടന്നു. ഡെൽഹി പോലീസിൽ മലയാളികളുടെ എണ്ണം കുറഞ്ഞുവരുന്നതിൽ യോഗം ഉത്ഘണ്ട പ്രകടിപ്പിച്ചു. പഴയതു പോലെ തന്നെ കേരളത്തിൽ നിന്നും ഡെൽഹി പോലീസിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു ബന്ധപ്പെട്ടവരെ കണ്ട് നിവേദനം നൽകുവാൻ തീരുമാനമായി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയയത്തിന്റെ കീഴിലുള്ള ഡൽഹിപോലീസിലെ മലയാളികൾക്ക് കേരളത്തിൽ മറ്റു അർദ്ധ സൈനികർക്ക് നൽകുന്ന കെട്ടിട നികുതിയിലുള്ള ഇളവ് ഡൽഹിപോലീസിലെ മലയാളികൾക്കും ലഭിക്കണമെന്ന് ആവശ്യപെട്ട് കേരള മുഖ്യ മന്ത്രിക്കും, കേരള ഗവർണ്ണാർക്കും നിവേദനം നൽകിയിരുന്നു .
യോഗത്തിൽ പ്രസിഡന്റ് രാജൻ പി. എൻ. ആദ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു വി. ആർ., പവിത്രൻ കൊയിലാണ്ടി, സുരേഷ് കുമാർ എസ്, ചാക്കോ വീ. സി., ചന്ദ്രൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.
പൊതു യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്. പി എൻ രാജൻ, വൈസ് പ്രസിഡന്റ്മാരായി പവിത്രൻ കൊയിലാണ്ടി, ഷാജി അപ്പൂസ്, ശ്രീകുമാർ കെ., രത്‌നകാരൻ നമ്പ്യാർ, സെക്രട്ടറി. ബു വി. ആർ., ജോ. സെക്രട്ടറിമാർ ചാക്കോ വി. സി., ഷംസുദീൻ. ഇ. കെ. സന്തോഷ്‌ പി . എം., ട്രഷറർ സുരേഷ് കുമാർ എസ്. ജോ ട്രഷറർ, സജീവ് മണിമല, പീ. ആർ. ഒ . സുദർശനൻ പിള്ള, ഓഡിറ്റർ ഫ്രാൻസിസ് സീ. ഒ., അജയകുമാർ കൂടാതെ 25 അംഗ എക്സി കുട്ടീവ് അംഗങ്ങളെ യും യോഗം തിരഞ്ഞെടുത്തു.
 
ഫെബ്രുവരിയിൽ കുടുംബ സംഗമം നടത്താനും യോഗം തീരുമാനിച്ചു.