Janani Kudumbasree (Regd.)
| Name of the Association/Group: | Janani Kudumbasree (Regd.) |
|---|---|
| Registration No.: | S/1195/12 |
| Year of Formation: | 2012 |
| Registered office address: | Mehrauli Village, New Delhi-110030. |
| Contact Person(s): | Saraswathy Rajan (President) |
| Contact Number(s): | 9899201225 |
| E-mail ID: | malayaleeaano@gmail.com |
| Website: | To be updated |
| Aim of the Association/Group: | സ്വതന്ത്ര വനിതാ കൂട്ടായ്മയായ അയൽ കൂട്ടങ്ങളുടെ ഭരണപരവും, സംഘടനാ പരവുമായ പ്രവർത്തനത്തിലൂടെ ലഭിക്കുന്ന ശേഷിയും ആത്മവിശ്വാസവും മുഖേന സ്ത്രീകൾ സ്വയം ശക്തീകരിക്കപ്പെടുക. |
| Office Bearers: | Saraswathy Rajan (President), Rajani EM (Vice president), Sangeeta KB (General Secretary), Lizy Sreekumar (Joint Secretary), Lekha V. Nair (Treasurer). |
| ABOUT US |
|---|
കൂടുമ്പോൾ ഇമ്പമുണ്ടാക്കുന്നത് എന്ന തത്വത്തിൽ നിന്നുമാണല്ലോ കുടുംബം എന്ന തത്വ സംഹിത രൂപം കൊണ്ടിരിക്കുന്നത്? കേവല ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായ് സർക്കാർ രൂപം കൊടുത്തിട്ടുള്ള നവീന ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയാണ് കുടുംബശ്രീ. നബാർഡിൻറെ സഹായത്തോടെ സമ്പൂർണ്ണ ദാരിദ്ര നിർമ്മാർജ്ജന യജ്ഞം എന്ന നിലയിലാണ് കുടുംബശ്രീ പദ്ധതി നമ്മുടെ കൊച്ചു കേരളത്തിൽ ആദ്യമായി രൂപം കൊണ്ടതും, മറ്റു പല സർക്കാരുകളും പ്രസ്തുത ചുവടു പിന്തുടർന്ന് സമാന പദ്ധതികൾക്ക് രൂപം നൽകിയതും. കുടുംബശ്രീ എന്നാൽ കുടുംബത്തിൻറെ ഐശ്വര്യം എന്നാണ് അർഥം വരുന്നത്. 1997-ൽ ആണ് ജനകീയആസൂത്രണ പദ്ധതിയുടെ പശ്ചാത്തലത്തിൽ സുടുംബശ്രീ രൂപം കൊണ്ടത്. സ്ത്രീ ശക്തീകരണത്തിന് ചുക്കാൻ പിടിക്കുന്ന സംഘടന എന്ന രീതിയിൽ വളരെ വലിയ പ്രാധാന്യമാണ് കുടുംബശ്രീക്ക് ലഭിച്ചിട്ടുള്ളത്. ഡൽഹിയെ സംബന്ധിച്ചിടത്തോളം സംസ്ഥാനം ആകമാനം വ്യാപിച്ചു കിടക്കുന്ന വനിതകളുടെ ഒരു സാമൂഹിക ശ്രിൻഖലയാണ് കുടുംബശ്രീ. സ്ത്രീ ശക്തീകരണത്തിൽ ഊന്നിയ സാമ്പത്തിക സാമൂഹിക - ശാക്തീകരണത്തിലൂടെയുള്ള സമൂഹ ഉന്നമനമാണ് കുടുംബശ്രീയുടെ ലക്ഷ്യം. സ്വതന്ത്ര വനിതാ കൂട്ടായ്മയായ അയൽ കൂട്ടങ്ങളുടെ ഭരണപരവും, സംഘടനാ പരവുമായ പ്രവർത്തനത്തിലൂടെ ലഭിക്കുന്ന ശേഷിയും ആത്മവിശ്വാസവും മുഖേന സ്ത്രീകൾ സ്വയം ശക്തീകരിക്കപ്പെടുന്നു. ത്രിതല സംഘടനാ സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന കുടുംബശ്രീ ലോകത്തിലെതന്നെ ഏറ്റവും വലിയ വനിതാ കൂട്ടായ്മകളിൽ ഒന്നാണ്. "ജനനി" കുടുംബശ്രീ - മെഹറോളിയുടെ സ്വന്തം പരമ്പരാഗത ഗ്രാമമായ, ഐതിഹാസിക പട്ടണമായ ഡൽഹിയുടെ അല്ലെങ്കിൽ ഭാരതത്തിൻറെതന്നെ ഏറ്റവും വലിയ ആകർഷണമായ കുത്തബ് മീനാറിൻറെ ഉടമകളായ മെഹറോളിക്കാരുടെ ജനനി കുടുംബശ്രീ ഏതാനും വർഷമായി വളരെ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്. ജനനി കുടുംബശ്രീ സ്ത്രീ ശാക്തീകരണത്തിൻറെ ഒരു ഉത്തമ ഉദാഹരണമാണ്. |
| NEWS & UPCOMING EVENTS |
സെപ്റ്റംബർ 2022: മെഹ്റോളി ജനനി കുടുംബശ്രീയുടെ ഓണാഘോഷം നടത്തി. ജനനി കുടുംബശ്രീ പ്രസിഡന്റ് സരസ്വതി രാജൻ അധ്യക്ഷയായായിരുന്നു. കെ.പി. ഹരീന്ദ്രൻ ആചാരി, ടി.വി. ലക്ഷ്മണൻ, ദീപ ജോസഫ്, ഒ. ഷാജി കുമാർ, കുടുംബശ്രീ വൈസ് പ്രസിഡന്റ് രജനി സുനിൽ, സെക്രട്ടറി കെ.ബി. സംഗീത, ജോയിന്റ് സെക്രട്ടറി ലിസി ശ്രീകുമാർ, ട്രഷറർ വി. ലേഖ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടന്നു. 2023 സെപ്റ്റംബർ 9: ജനനി കുടുംബശ്രീ മെഹറോളിയുടെ ഓണാഘോഷം 23.09.2023 ഇൽ മെഹറോളി വാർഡ് രണ്ടിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുടുബശ്രീ അംഗങ്ങൾ ഓണപ്പൂക്കളം ഒരുക്കി. ഇന്റർനാഷണൽ സെന്റർ ഫോർ കഥകളിയിലെ വിജീഷും സംഘവും അവതരിപ്പിച്ച ചെണ്ടമേളത്തോടെ അതിഥികളെ സ്വീകരിച്ചു. സ്മൃതി എസ് നായരുടെ പ്രാർത്ഥന ഗാനത്തോടെ യോഗം ആരംഭിച്ചു. തുടർന്ന് ജനനി കുടുംബശ്രീ പ്രസിഡന്റ് സരസ്വതി രാജെന്റ് അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം മുൻസിപ്പൽ കൗൺസിലർ രേഖ മഹീന്ദർ ചൗധരി ഉൽഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തക അഡ്വ. ദീപ ജോസഫ്, ഡൽഹി മലയാളി അസോസിയേഷൻ മെഹറോളി ഏരിയ ചെയർമാൻ കെ പി ഹരീന്ദ്രൻ ആചാരി, സെക്രെട്ടറി ടി. വി. ലക്ഷ്മണൻ, സുജ രാജേന്ദ്രൻ, NSS മെഹറോളി യൂണിറ്റ് ചെയർമാൻ നന്ദകുമാർ, സെക്രട്ടറി സുജിത് കുമാർ, ലേഖ വി നായർ, സംഗീത സതീഷ് എന്നിവർ പ്രസംഗിച്ചു. . തുടർന്ന് മിനി മോഹനചന്ദ്രൻ, ശ്രീനന്ദ മോഹൻ ഏന്നിവരുടെ ഗണേശ സ്തുതി യോടെ കലാപരിപാടികൾ ആരംഭിച്ചു. ശ്രീലക്ഷ്മി മോഹന്റെ ഭരതനാട്യം, , ആഷിഷ് സന്തോഷ്, വിഷ്ണു സോമൻ, വിശാൽ സോമൻ, പുണർവി പ്രദീപ്, സ്മൃതി എസ് നായർ എന്നിവരുടെ പാട്ടുകൾ, രമ്യ രാജൻ നേതൃത്യം നൽകുന്ന മെഹറോളി അദ്വൈതം ഡാൻസ് സ്കൂളിലെ കുട്ടികളുടെ വിവിധ നിർത്തങ്ങൾ, ജനനി കുടുംബശ്രീ അംഗങ്ങളുടെ തിരുവാതിര, മെഹറോളി ഹംസധ്വനി യുടെ ഗാനമേള എന്നിവയും നടന്നു. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു. |