Community > Association / Group Detail

Blood Donors Kerala-Delhi Chapter

Blood Donors Kerala-Delhi Chapter

Community > Association / Group Detail

Office Bearers

Pavithran Koyilandy (President), Sinu John (Vice president), Noby Chandy (Secretary), Shyju Muthuvana (Treasurer), Arjun (Joint treasurer) , Sneha Sara John (Convenor), Prof.Sakhi John (Chief Advisor), AP Madusudanan (Chief Patron).

ABOUT US

2011-ഇൽ വിനോദ് ഭാസ്കർ എന്ന KSRTC കണ്ടക്ടർ സമൂഹമാധ്യമങ്ങൾ വഴി ഇങ്ങനെ ഒരു കൂട്ടായ്മ സൃഷ്ടിച്ചെടുത്തു.  പിന്നീട് 2014-ഇൽ ചാരിറ്റബിൾ സൊസൈറ്റി ആയി രജിസ്ട്രർ ചെയ്തു.  ഇന്ന് കേരളത്തിലെ 14 ജില്ലകളിലും താലൂക്കടിസ്ഥാനത്തിലും കൂടാതെ മംഗലാപുരം ബാംഗ്ലൂർ ചെന്നൈ ഡൽഹി ആൻഡമാൻ മുതൽ ഗൽഫ് രാജ്യങ്ങളിൽ ഒമാൻ ദുബായ് ഖത്തർ കുവൈറ്റ് ബഹ്റൈൻ സൗദി സിങ്കപ്പൂർ വരെ ബി ഡി കെ പ്രവർത്തകർ ഒരേ മനസ്സോടെ സേവനം ചെയ്യുന്നു. 2017 ഡിസംബറിൽ ബി ഡി കെ ഡൽഹി ചാപ്റ്റർ രൂപം കൊള്ളുകയും രക്തദാന ക്യാമ്പും കൂടാതെ ബ്ലഡ് റിക്വസ്റ്റ് ലഭിച്ചാൽ അത് തരപ്പെടുത്തനുള്ള പ്രവർത്തനങ്ങളും ചെയ്തു വരുന്നു. രക്തം നൽകി ഒരു ജീവൻ രക്ഷിക്കാൻ തയ്യാർ ആണെങ്കിൽ നിങ്ങളെയും BDK( BDK Delhi)കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

അത്യാവശ്യ ഘട്ടങ്ങളിൽ രക്തം ദാനം ചെയ്യുവാൻ താല്പര്യം ഉള്ളവരാണോ നിങ്ങൾ. ബിഡികെ ഡൽഹിയോട് ചേർന്ന് സന്നദ്ധ സേവകരാകാൻ താല്പര്യം ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് "ഗൂഗിൾ ഫോം" പൂരിപ്പിക്കുക...ഞങ്ങൾ നിങ്ങളുമായി ബന്ധപ്പെടാം... രക്തദാനരംഗത്ത് ആതുരസേവകരാകാം. രക്തം ലഭിക്കാതെ നമ്മുടെ ആശുപത്രികളിൽ ആരും മരണപ്പെടാതിരിക്കട്ടെ.. 'രക്തദാനം മഹാദാനം'...

https://bit.ly/3mmj6iS

ഡൽഹി-NCR മേഖലയിൽ ചികിത്സക്കായി  രക്തം ആവശ്യമുള്ളവർ ഈ നമ്പരുകളിൽ ബന്ധപ്പെടുക

9968313052, 8178131954 & 9650864341  

NEWS & UPCOMING EVENTS

രക്തദാനം മഹാദാനം - അറിയേണ്ടതെല്ലാം

ഒരു വ്യക്തിക്കു മറ്റൊരാൾക്കു നൽകാവുന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് രക്തം. രക്തത്തിന്റെ ലഭ്യത ഏതൊരു വൈദ്യശാസ്ത്രത്തെ സംബന്ധിച്ചും അമൂല്യമാണ്. രക്തത്തിനു പകരം മറ്റൊരു സ്രോതസ് ഇല്ല. ഒരു ഫാക്ടറിയിൽ നിന്നോ, ജന്തുവിൽനിന്നോ രക്തം ലഭ്യമല്ല. രക്തത്തിന്റെ ലഭ്യത അതിന്റെ ആവശ്യകതയുമായി ഒത്തുപോകുന്നില്ല. ജന്മദിനത്തിലും മറ്റു വിശേഷങ്ങളിലും രക്തം ദാനം ചെയ്തു സമൂഹത്തെ സേവിക്കാം. വിവാഹ വാര്ഷികത്തില് ഭാര്യയും ഭര്ത്താവും വന്നു രക്തം ദാനം ചെയ്യാം. ഒരു സമൂഹത്തിന്റെ ആവശ്യം നിറവേറ്റണമെങ്കില് ആ സമൂഹത്തിന്റെ ഒരു ശതമാനം സ്വമേധയാ രക്തം നല്കാന് തയാറാകണം.

ആര്ക്കൊക്കെ രക്തം ദാനം ചെയ്യാം?

50 കിലോഗ്രാമില് അധികം ഭാരം, 18 വയസ് കഴിയണം 60 വയസില് താഴെ, നല്ല ആരോഗ്യം, 12.5 ഗ്രാം% ഹീമോഗ്ളോബിന് (രോഗങ്ങള് പാടില്ല).

ആർക്കൊക്കെ രക്തദാനം പാടില്ല?

പ്രമേഹം, ഉയര്ന്ന രക്തസമ്മര്ദം, മാനസിക രോഗങ്ങള് തുടങ്ങിയ രോഗങ്ങള് ഉള്ളവര്, സ്ഥിരമായി മദ്യപിക്കുന്നവര്, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്.  മഞ്ഞപ്പിത്തം, മലമ്പനി മുതലായ രോഗമുള്ളവര്. സ്ത്രീകളില്നിന്നു ഗര്ഭകാലത്തും മുലയൂട്ടുന്ന സമയത്തും ആര്ത്തവകാലത്തും രക്തം സ്വീകരിക്കില്ല.   രമായി മരുന്നു കഴിക്കുന്നവര്, ആന്റിബയോട്ടിക് ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര് എന്നിവരും രക്തം ദാനം ചെയ്യരുത്. അസുഖം വന്നു ഭേദമാകുമ്പോഴും നിശ്ചിതസമയം കഴിഞ്ഞു മാത്രമേ രക്തദാനം ചെയ്യാവൂ എന്നു നിയമമുണ്ട്.

എത്ര പ്രാവശ്യം രക്തദാനം?

പുരുഷന്മാര്ക്കു മൂന്ന് മാസത്തില് ഒരിക്കലും സ്ത്രീകള്ക്കു നാലു മാസത്തില് ഒരിക്കലും രക്തം ദാനം ചെയ്യാം.

എടുക്കുന്ന രക്തത്തിന്റെ അളവ്?

ആരോഗ്യമുള്ള ഒരു മനുഷ്യശരീരത്തില് നാലു മുതല് ആറു വരെ ലിറ്റര് രക്തമുണ്ടാകും. അതില് 350 or 450 മി.ലി രക്തം മാത്രമേ ഒരു തവണ എടുക്കൂ. ഈ രക്തം 35 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാം. നാലു ഡിഗ്രി സെല്ഷ്യസില് പ്രത്യേക സംവിധാനമുള്ള ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നത്. പണ്ടു രക്തം എടുത്തിരുന്നതു കുപ്പിയിലാണ്. ഇന്ന് ബ്ളഡ് ബാഗ് ഉണ്ട്. ഒരു ബ്ളഡ് ബാഗില് 350 or 450 മില്ലീലിറ്റര് രക്തം മാത്രമേ ശേഖരിക്കുകയുള്ളൂ. രക്തം കട്ടപിടിക്കാതെയും കേടുകൂടാതെയും ഇരിക്കാനുള്ള ലായനിയാണ് ഒരു ബാഗില് ഉള്ളത് . രക്തം അതിന്റെ ഘടകങ്ങളാക്കി (പ്ളേറ്റ്ലറ്റ്സ്, പ്ളാസ്മ മുതലായവ) സൂക്ഷിക്കാനുള്ള സംവിധാനം ഇന്നു നിലവിലുണ്ട്. ഇങ്ങനെ ചെയ്താല് ഒറ്റ ബാഗില്നിന്നു പല ഘടകങ്ങളാക്കി സൂക്ഷിക്കാന് സാധിക്കും. ഇതു രോഗികള്ക്കു പ്രയോജനപ്പെടുത്താം. ഉദാഹരണത്തിന് 300 മില്ലിലിറ്റര് രക്തം കൊടുക്കുന്നതിനു പകരം ഒരാള്ക്ക് 30 മില്ലിലിറ്റര് പ്ളേറ്റ്ലറ്റ്സ് കൊടുത്താല് മതിയാകും. രക്തം ഘടകങ്ങളായി സൂക്ഷിക്കുകയാണെങ്കില് ഒരു വര്ഷം വരെ കേടുകൂടാതെ സൂക്ഷിക്കാം. ഒരു ബാഗിലെ രക്തം ഒരാള്ക്ക് മാത്രമേ കൊടുക്കുകയുള്ളൂ.അംഗീകൃത ബ്ളഡ് ബാങ്ക് ഉള്ള ആശുപത്രികള്ക്കു മാത്രമേ രക്തം ശേഖരിക്കാന് അധികാരമുള്ളൂ. 

കേരളത്തില് രക്ത ബാങ്ക് ഉള്ള 144 ആശുപത്രികള് ഉണ്ട്. അതില് 44 എണ്ണം സര്ക്കാരിന്റെ കീഴില് പ്രവര്ത്തിക്കുന്നു.

അംഗീകൃത രക്തബാങ്കുകളില് രക്തത്തിനു പണം ഈടാക്കുന്നില്ല. പക്ഷേ, പല ടെസ്ററുകള് നടത്തിയതിനു ശേഷമാണ് (ഉദാ. എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി.സി.) രക്തം രോഗിക്കു കൊടുക്കുന്നത്. അതിനു ചെലവു വരും. 

രക്തദാനം രണ്ടു വിധം
1. സന്നദ്ധ രക്തദാനം (വോളണ്ടറി ബ്ളഡ് ഡൊണേഷന്)
2. റീപ്ളേസ്മെന്റ് രക്തദാനം

സന്നദ്ധ രക്തദാനം
ആരുടെയും നിര്ബന്ധത്തിനു വഴങ്ങാതെ ബ്ളഡ് ബാങ്കില് പോയി രക്തം നല്കുന്ന സംവിധാനമാണ് സന്നദ്ധരക്തദാനം. സന്നദ്ധരക്തദാനമാണ് ഏറ്റവും സുരക്ഷിതമായ രക്തദാനം, നിര്ഭാഗ്യവശാല്, സന്നദ്ധരക്തദാനം ചെയ്യുന്നവര് കേരളത്തില് കുറവാണ്. സന്നദ്ധ രക്തദാനം ചെയ്യുന്നവര് ഏറ്റവും കൂടുതലുള്ള സംസ്ഥാനം പശ്ചിമബംഗാളാണ്.

റീപ്ളേസ്മെന്റ് ബ്ലഡ് ഡൊണേഷന്
അത്യാവശ്യ ഘട്ടത്തില് രക്തം ആവശ്യം വരുമ്പോള് കൊടുക്കുന്ന സംവിധാനമാണ് റിപ്ളേസ്മെന്റ് ബ്ളഡ് ഡൊണേഷന്. നമ്മള് കൊടുക്കുന്ന രക്തം ഏതു ഗ്രൂപ്പില്പ്പെട്ടതാണെങ്കിലും നമ്മള്ക്ക് ആവശ്യമുള്ള ഗ്രൂപ്പിലുള്ള രക്തം ബ്ളഡ്ബാങ്കില്നിന്നു ലഭിക്കുന്ന സംവിധാനം. ആകെയുള്ള രക്തദാനത്തിന്റെ 27% മാത്രമേ സന്നദ്ധ രക്തദാനം ഉള്ളൂ. 

സന്നദ്ധ രക്തദാനത്തിന്റെ ഗുണങ്ങള്
1.സന്നദ്ധ രക്തദാതാവ് അവര്ക്ക് ആരോഗ്യവാനാണെന്നു പൂര്ണബോധ്യമുണ്ടെങ്കില് മാത്രമേ രക്തം ദാനം ചെയ്യുകയുള്ളൂ.
2.ആവശ്യമുള്ള സമയത്ത് സുരക്ഷിത രക്തത്തിന്റെ ലഭ്യത രക്തബാങ്കുകളില് ഉറപ്പാകുന്നു.
3.അത്യാവശ്യഘട്ടത്തില് രക്തത്തിനായി നെട്ടോട്ടമോടുന്ന സാഹചര്യം ഇല്ലാതാകുന്നു.
4. പ്രതിഫലം വാങ്ങി രക്തം കൊടുക്കുന്ന സ്ഥിതി വിശേഷം ഇല്ലാതാകുന്നു.

തെറ്റായ ധാരണകൾ
എ) ജോലിചെയ്ത് ജീവിക്കുന്നവരില്നിന്നു രക്തം എടുക്കരുത്
ബി) സ്ത്രീകളില്നിന്നു രക്തം എടുക്കരുത്
സി) രക്തദാനം ചെയ്താല് ശരീരം ക്ഷീണിക്കും

ആരോഗ്യപരവും ധാര്മികവുമായ നേട്ടങ്ങള്
വിവേചനം കൂടാതെ സഹജീവികളെ സഹായിക്കാനുള്ള മനസ് ഉണ്ടാകുന്നു. ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താം. സന്നദ്ധ രക്തദാതാവിന്റെ ജീവിതത്തില് ഒരു നിയന്ത്രണമുണ്ട്. രക്തദാനം വഴി നമ്മുടെ മജ്ജയെ ഉത്തേജിപ്പിക്കാന് കഴിയും. രക്തദാനം ചെയ്യുന്നവരില് ഹൃദ്രോഗം കുറഞ്ഞു കാണുന്നതായും അവരുടെ ആയുസും ആരോഗ്യവും വര്ധിക്കുന്നതായും കണക്കുകള് പറയുന്നു. സഹോദര ജീവിക്കു പുനര്ജന്മം നല്കുക വഴി ആത്മസംതൃപ്തി ഉണ്ടാകുന്നു.

രക്തദാനത്തിനു മുമ്പ് ശ്രദ്ധിക്കേണ്ടവ

1.മൂന്ന് മണിക്കൂർ മുൻപ്  ഭക്ഷണം കഴിച്ചിരിക്കണം
2. തലേന്ന് രാത്രി ചുരുങ്ങിയത് 7 മണിക്കൂർ എങ്കിലും ഉറങ്ങിയിരിക്കണം

ദാനംചെയ്യുന്നരക്തംപിന്നീട്ഉണ്ടാകുമോ?

ആരോഗ്യവാനായ ഒരു പുരുഷന്റെ ഹീമോഗ്ളോബിന് ശരാശരി 1415 ഗ്രാം ശതമാനം മാത്രമാണ്. ഒരു സ്ത്രീക്ക് 1213 ഗ്രാം ശതമാനം ആയിരിക്കും ഒരു പ്രാവശ്യം രക്തദാനം ചെയ്യുമ്പോള് ഇതില് ഒരു ഗ്രാം മാത്രമാണ് കുറയുന്നത്. ഇങ്ങനെ കുറയുന്നത് രണ്ടുമാസം കൊണ്ടു നേരത്തെയുള്ള അളവിലോ അതിലധികമോ ആകുന്നു. കാരണം കൊടുക്കുന്തോറും അളവിലും ഘടനയിലും ഗുണനിലവാരം കൂടുതലുള്ള രക്തം ഉണ്ടാകുന്നു.

രക്തദാനത്തിലൂടെ പകരുന്ന രോഗങ്ങള്

1) സിഫിലസ്
2) ഹെപറ്റൈറ്റിസ് ബി ആന്ഡ് സി
3) എച്ച്.ഐ.വി. 1 ആന്ഡ് 2
4) മലേറിയ

രക്തദാനംചെയ്യേണ്ടസാഹചര്യങ്ങള്

സര്ജറി കേസ്: അപകടങ്ങള്, മേജര് ഓപറേഷനുകള്, തൈറോയിഡ് ഓപ്പറേഷന്, കിഡ്നി മാറ്റം, ഹൃദയശസ്ത്രക്രിയ മുതലായവ.
മെഡിക്കല് കേസ്: അനീമിയ, കിഡ്നി സംബന്ധമായ രോഗങ്ങള്, ലുക്കീമിയ മുതലായവ.
ഗൈനക്കോളജിക്കല് കേസ്: പ്രസവത്തിനു മുന്പ്, പ്രസവ  സമയത്ത്, പ്രസവത്തിനു ശേഷം. സാധാരണ ഒരു പ്രസവത്തില് 400,500 മില്ലീലിറ്റര് രക്തം നഷ്ടമാകും.

വളരെ പ്രധാന അറിയിപ്പ് ...

നാം പലപ്പോഴും നമ്മളുടെ കുടുംബാംഗങ്ങള്ക്കോ , ബന്ധുക്കള്ക്കോ ആവശ്യമുളളപ്പോള് മാത്രമേ രക്തദാനത്തെക്കുറിച്ച് ചിന്തിക്കാറുളളു. പ്രസവ സംബന്ധിയായ കാര്യങ്ങള്ക്ക് പോലും നാം നിരുത്തരവാദപരമായാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്.അത് പാടില്ല .രക്തദാനം എന്നത് നമ്മളുടെ സാമൂഹിക ബാധ്യതയാണ്.എങ്കില് മാത്രമേ നമ്മള്ക്ക് ആവശ്യമായ സമയത്ത് സമൂഹം നമ്മളോടൊപ്പം ഉണ്ടാകുകയുളളൂ ..ഇനിയെങ്കിലും കണ്ണുകള് തുറക്കൂ......

രക്തംഹൃദയത്തിൽനിന്നൊരു_സമ്മാനം...